ജീവിതത്തിലും കൂട്ടു പിഴച്ചവനു
നടുങ്ങുവാനും മാത്രം
ഗൌരവമായ ഒരു സത്യമല്ലായിരുന്നു അതു.
ദു:ഖം, മാളത്തില്‍ നിന്നു പുറത്തു വരാന്‍ കാത്തുകിടക്കുന്ന
അനക്കോണ്ടയാണെന്നും അയാള്‍ക്കറിയാമായിരുന്നു.
നിനച്ചിരിയാതെ പുറത്തു വരികയും
വരിഞ്ഞുമുറുക്കുകയും...
ദു:ഖത്തിനു മുന്‍പാണോ ശേഷമാണോ മൌനം
എന്നതു സന്ദിഗ്ധമായിരുന്നു
ഈ മൌനം മരണം തന്നെയാണെന്നു
അയാള്‍ പിറുപിറുത്തു.
മൌനത്തിലൊരിക്കലും കൂട്ടുണ്ടാകില്ലെന്നു
അയാളോടു ദൈവം കല്പിച്ചിട്ടുണ്ടായിരുന്നു.