Tuesday, August 18, 2009

കൂട്ട്

മരണത്തിലേക്കു നമുക്കൊരു കൂട്ടുണ്ടാകില്ലെന്നു അയാള്‍ പറഞ്ഞു.
ജീവിതത്തിലും കൂട്ടു പിഴച്ചവനു
നടുങ്ങുവാനും മാത്രം
ഗൌരവമായ ഒരു സത്യമല്ലായിരുന്നു അതു.

ദു:ഖം, മാളത്തില്‍ നിന്നു പുറത്തു വരാന്‍ കാത്തുകിടക്കുന്ന
അനക്കോണ്ടയാണെന്നും അയാള്‍ക്കറിയാമായിരുന്നു.
നിനച്ചിരിയാതെ പുറത്തു വരികയും
വരിഞ്ഞുമുറുക്കുകയും...

ദു:ഖത്തിനു മുന്‍പാണോ ശേഷമാണോ മൌനം
എന്നതു സന്ദിഗ്ധമായിരുന്നു
ഈ മൌനം മരണം തന്നെയാണെന്നു
അയാള്‍ പിറുപിറുത്തു.

മൌനത്തിലൊരിക്കലും കൂട്ടുണ്ടാകില്ലെന്നു
അയാളോടു ദൈവം കല്പിച്ചിട്ടുണ്ടായിരുന്നു.

3 comments:

  1. ബ്ളോഗ്ഗിതന്‍,

    കവിതയെ അല്ല കവിയെ എനിക്കിഷ്ടപ്പെട്ടു. നല്ല കവിതകള്‍ ജനിപ്പിക്കാന്‍ തക്ക ആഴമുള്ളയാളാണ്‌ ഈ കവിയെന്ന്‌ ഈ കവിതയുടെ ഒറ്റ വായനയില്‍ മനസ്സിലായി. ജീവിതത്തിലും കൂട്ടു പിഴച്ചവനു നടുങ്ങുവാന്‍ മാത്രം....., ദുഖം മാളത്തില്‍ നിന്നു പുറത്തു വരാന്‍ കാത്തു കിടക്കുന്ന ആനക്കൊണ്ട.... തുടങ്ങിയ വരികളില്‍ പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ കാണാനാവുന്നുണ്ട്‌. പക്ഷെ വായനക്കരന്‍റെ മനസ്സില്‍ ഒരു വെടിമരുന്നുപോലെ നീറി പൊട്ടിത്തെറിക്കാന്‍മാത്രമുള്ള ബിംബ, വഗ്മയ സമ്പന്നത വരികളില്‍ ഇല്ലാതെ പോയി. ഒരു കാര്യം ഉറപ്പ്‌ നല്ല കവിതകള്‍ എഴുതാന്‍ നിങ്ങള്‍ക്കു കഴിയും.

    ReplyDelete
  2. ഒരു ഓഫ്ഫ് ടോപ്പിക്ക് ചോദ്യം:
    പ്രൊഫൈല്‍ തുടങ്ങിയത് മാര്‍ച്ച് 2009.
    ആദ്യ ബ്ലോഗ് പോസ്റ്റ് 2004 ഇല്‍.

    എന്താ അങ്ങിനെ കാണുന്നത്?

    ReplyDelete
  3. @സന്തോഷ്, നല്ല വാക്കുകള്‍ക്കു നന്ദി. ആ ഒരു ലെവലില്‍ എത്താനുള്ള വെടിമരുന്ന് എനിക്കില്ല എന്നു തന്നെയാണു എനിക്കു തോന്നുന്നതു. വായന കുറവാണു. ജസ്റ്റ് എഴുതുന്നുവെന്നു മാ‍ത്രം. നിങ്ങള്‍ ചിലര്‍ ഇതു വായിക്കുന്നതു തന്നെ വലിയ സന്തോഷം.

    @ അനില്‍, ഞാന്‍ 2004 മുതല്‍ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയതാണു. ഈ ബ്ലൊഗ് അടുത്തു ഉണ്ടാക്കിയതാണു. ഇതിലേക്കു പഴയ ബാക്കപ് ബ്ലോഗ് ലോഡു ചെയ്തതാണു.

    ReplyDelete