ഉന്മാദം ഭ്രാന്തിനേക്കാള്‍ മീതെയാണെന്നു
പറഞ്ഞുതന്നതു
ഭ്രാന്തനായൊരു സുഹൃത്തായിരുന്നു.
വെറും ഭ്രാന്തില്‍ പ്രണയമുറങ്ങുന്നില്ല പോല്‍!
അവന്‍ പറഞ്ഞു -
ഉന്മാദിയെപ്പോളും പ്രണയി കൂടിയാണു.
പ്രണയം അവളോടായിരിക്കാം...
അവനോടായിരിക്കാം..
അവരോടോ അതിനോടോ ആയിരിക്കാം..
സ്വരാജ്യം, സ്വാതന്ത്ര്യം, സന്തോഷം..
അങ്ങിനെ പ്രണയപാത്രങ്ങള്‍ പലതായിരിക്കാം.
എന്തായാലും
ഉന്മാദി പ്രണയിയായിരിക്കുമത്രെ.
എന്റെ ഭ്രാന്തന്‍ സുഹൃത്ത് ദു:ഖിതനായിരുന്നു
- അവനുന്മാദമില്ലത്രെ! കഷ്ടം.
അവനെന്നോടു അസൂയയാണെന്നു
ഇന്നലെയാണു ഞാനറിഞ്ഞത്.
Saturday, July 11, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment