Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Saturday, July 11, 2009

ഭ്രാന്തിനപ്പുറം...

ഉന്മാദം ഭ്രാന്തിനേക്കാള്‍ മീതെയാണെന്നു
പറഞ്ഞുതന്നതു
ഭ്രാന്തനായൊരു സുഹൃത്തായിരുന്നു.
വെറും ഭ്രാന്തില്‍ പ്രണയമുറങ്ങുന്നില്ല പോല്‍!

അവന്‍ പറഞ്ഞു -
ഉന്മാദിയെപ്പോളും പ്രണയി കൂടിയാണു.
പ്രണയം അവളോടായിരിക്കാം...
അവനോടായിരിക്കാം..
അവരോടോ അതിനോടോ ആയിരിക്കാം..


സ്വരാജ്യം, സ്വാതന്ത്ര്യം, സന്തോഷം..
അങ്ങിനെ പ്രണയപാത്രങ്ങള്‍ പലതായിരിക്കാം.
എന്തായാലും
ഉന്മാദി പ്രണയിയായിരിക്കുമത്രെ.

എന്റെ ഭ്രാന്തന്‍ സുഹൃത്ത് ദു:ഖിതനായിരുന്നു
- അവനുന്മാദമില്ലത്രെ! കഷ്ടം.
അവനെന്നോടു അസൂയയാണെന്നു
ഇന്നലെയാണു ഞാനറിഞ്ഞത്.