Showing posts with label ഫൈസ് അഹമ്മദ് ഫൈസ് കവിത തര്‍ജ്ജമ ഏകാന്തത. Show all posts
Showing posts with label ഫൈസ് അഹമ്മദ് ഫൈസ് കവിത തര്‍ജ്ജമ ഏകാന്തത. Show all posts

Friday, December 19, 2008

ഏകാന്തത :: ഫൈസ്

സായന്തനം വന്നു വീഴവേ
ചിരപരിചിതനാമെന്‍ സഖാവിനെപ്പോല്‍,
സാമോദം സോമരസം പകര്‍ന്നീടുവാന്‍
വിരുന്നെനിക്കെത്തിയിന്നേകാന്തത.

കാത്തിരിപ്പൂ ഞങ്ങളിരുവരും
നല്‍ത്തിങ്കളുദിക്കുവാന്‍
ഓരോ നിഴലിലും നിലാവു നിന്‍ ലാവണ്യ-
ത്തിരി തെളിപ്പതു കാണുവാനായ്‌.

ഇതു ഫൈസിന്റ്റെ തന്ഹായി എന്ന കവിത.
ഫൈസിനെ കുറിച്ചു കൂടുതല്‍ ഇവിടെ. അദ്ദേഹത്തിന്റ്റെ കവിതകള്‍ ഇവിടെ.