സായന്തനം വന്നു വീഴവേ
ചിരപരിചിതനാമെന്‍ സഖാവിനെപ്പോല്‍,
സാമോദം സോമരസം പകര്‍ന്നീടുവാന്‍
വിരുന്നെനിക്കെത്തിയിന്നേകാന്തത.
കാത്തിരിപ്പൂ ഞങ്ങളിരുവരും
നല്‍ത്തിങ്കളുദിക്കുവാന്‍
ഓരോ നിഴലിലും നിലാവു നിന്‍ ലാവണ്യ-
ത്തിരി തെളിപ്പതു കാണുവാനായ്.
ഇതു ഫൈസിന്റ്റെ തന്ഹായി എന്ന കവിത.
ഫൈസിനെ കുറിച്ചു കൂടുതല്‍ ഇവിടെ. അദ്ദേഹത്തിന്റ്റെ കവിതകള്‍ ഇവിടെ.
Friday, December 19, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment