ഗംഗയായെന്നും ഒഴുകുക നീ സഖീ
പ്രണയ ഗംഗയില് മുങ്ങി നിവരട്ടെ നിന് പ്രിയന്
ചമയങ്ങളെല്ലാം അഴിക്കട്ടെ, നിന്നില്
കഴുകട്ടെ ഞാനെന്റെ പാപങ്ങള് നിത്യവും
നിത്യവും നിന്നില് കുളിക്കുന്നു ഞാന്, വീണ്ടും
സത്യം മറന്നോരോ വഴികളിലലയുന്നു
പാപങ്ങള് വര്ഷങ്ങളായ് വന്നു വീഴുന്നു
വഴികളെല്ലാം വളരെ വിജനമാവുന്നു സഖി
വഴുതുന്നിടത്തെല്ലാം വീഴുന്നു ഞാന്
ചെളിയില് പുതയുന്നിതെന് ദേഹം, ദേഹിയും കുടെ.
വീണ്ടുമെത്തി ഞാന് നില്ക്കുന്നു നിന് മുന്നില് സഖി,
സ്വകാര്യ സമ്പാദ്യമെല്ലാം കഴുകിക്കളയുവാന്
ചമയങ്ങളെല്ലാം അഴിക്കുന്നു
നഗ്നനായ് വീണ്ടും ഞാന് നിന്നിലെക്കിറങ്ങുന്നു
നീന്നെയുണര്താതെ ശ്വാസം ഒതുക്കി ഞാന് മുങ്ങവേ,
ഗംഗേ നീയെന്നെ നിവരാതെ നോക്കുക
പുണരുക നീയെന്നെ, എകാന്തമാം നിന്
ആഴത്തിലെക്കെന്നെ നിര്ദ്ദയം താഴ്ത്തുക
പ്രിയ സഖി, നിന്നിലലിയട്ടെയീ ജന്മം
തീരട്ടെ ജന്മജന്മാന്തരപാപങ്ങള്
ഗംഗയായെന്നും ഒഴുകുക നീ സഖീ
നിന്നിലലിയുവാന് മാത്രമെന്
ജന്മങ്ങളേറെ ബാക്കിയാണിന്നും
Friday, December 12, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment