Saturday, December 13, 2008

നീ മാത്രം അറിയേണ്ടത്

ഇതു നിനക്കായി മാത്രം പിറക്കുന്ന ഗീതം
നീ മാത്രം അറിയേണ്ടോരെന് ജാതകം
രാവിതുരുകിത്തീരുന്നതിന്മുന്പ്
ചേക്കേറുവാന് നീ വരുന്നതിന്നും മുന്പ്
പറയട്ടെ പലതുമെന്നോമലെ കേള്ക്ക നീ

പ്രിയമെഴും പത്നിയെന് ചാരത്തു തന്നെയായ്
സുസ്മിതം ഗാഢ നിദ്രയില്‍ കഴിയവേ,
സാധ്വി തന്‍ മോഹനസ്വപ്നത്തില്‍ ഞങ്ങള്‍
സന്തോഷമായ് കളിയാടിനടക്കവേ
വരുന്നുവോ നീ വീണ്ടും എന്നിലേക്കായ്?

കാണുന്നുവോ നീ അവള്‍ തന്നാലിംഗനം
ഗാഢമെന്‍ ജീവനെക്കാക്കുന്ന ബാന്ധവം
സ്വാമി തന്‍ വിശ്വാസം വരിച്ചിവളുറങ്ങുന്നു
ഞാനോ, വിലാപം ഭയന്നുണറ്ന്നുഴറുന്നു
പ്രിയപ്പെട്ടവളേ,
വരേണമോ വീണ്ടും നിനക്കെന്‍ സമക്ഷത്തില്‍?
കല്പിത പ്രണയകഥയിലെ റാണിയായ് വാഴുവാന്‍

വയ്യ നിന്‍ ഓറ്മകള്‍ വീണ്ടുമാവാഹിക്കുവാന്‍
വയ്യ വീണ്ടുമെനിക്കൊരു പെന്ഡുലമാകുവാന്‍
നീയെത്രമേല്‍ പ്രിയങ്കരിയാണെനിക്കെന്നാലും
തിരിഞ്ഞേപോകുക, ഞാന്‍ നിനക്കന്യന്‍
ഇത്രമേല്‍ കഠിനം മര്‍ത്യജീവിതം ചിലപ്പൊഴീ
നിരാസവും കൂടി സഹിക്ക നാം

ദൈവമേ ദൈവമേ വിഭജിക്കൊല്ല നീയെന്നെ
പ്രിയമാതാവിനോടെന്നപോല്‍
ചേറ്ക്കനീയെന്നെയെന്‍ ജീവിതസഖിയോടും.

1 comment:

  1. കൊള്ളാം .... ആശംസകള്‍

    ReplyDelete