ഞാന്‍ കാതറൈന്‍
പ്രണയം പകുത്തവള്‍, പ്രിയന്റെ കാമിനി
മരുഭൂമിയില്‍ പെയ്ത മഞ്ഞുപോല്‍,
കടലില്‍ വീണ മഴത്തുള്ളിയായ്‍,
ദീപത്തില്‍ നിറയും നല്ലെണ്ണപോലെ
പരാജയത്തില്‍ രുചിച്ച കയ്പായി
ഞാനുണ്ടായിരുന്നു കൂടെ, ഇപ്പോഴില്ലെങ്കിലും.
മഞ്ഞായി ഞാന്‍ വീണതവനെ പുല്‍കുവാന്‍ മാത്രം
കാത്തിരിപ്പില്‍ തപിക്കുന്ന ലോഹമായിരുന്നു അവന്‍.
കപ്പല്‍ച്ചേതം വന്നവനു ദാഹജലമാകാന്‍
കടലോളം ഞാന്‍ ഒഴുകിവന്നു.
കഷ്ടം, വരണ്ട മുഖത്തൊരു തുള്ളി-
ക്കണ്ണീരായി മാത്രം ഞാന്‍ തീറ്ന്നു.
പ്രണയജ്വാലയ്ക്കു
സ്നേഹമായ് ഞാന്‍ നിറഞ്ഞിരുന്നു.
വിശപ്പടങ്ങിയാല്‍ മറപ്പതൊന്നാണീ പ്രണയം
എന്നറിഞ്ഞു.
പടയില്‍ത്തോല്‍ക്കവേ, കയ്ച്ച രുചിയായിരുന്നു ഞാന്‍.
പാവമെന്‍ പ്രിയന്‍
പ്രണയത്തിലാണേറ്റം തോറ്റതും മൂറിഞ്ഞതും.
ഉണ്ടായിരുന്നു ഞാന്‍ കൂടെ, എന്നും,
ഇപ്പൊഴില്ലെങ്കിലും എങ്ങും.
Wednesday, March 4, 2009
Subscribe to:
Post Comments (Atom)
വളരെ നല്ലത് ..
ReplyDeleteishtaayi..
ReplyDeleteകൊള്ളാം...
ReplyDeleteനല്ല കവിത
ReplyDelete