Monday, October 22, 2007

ഓര്‍മ്മയിലുള്ളത്

വിരഹിയാം കാറ്റും ഞാനും ഇപ്പുഴയും
എത്രമേല്‍ പുരാതനം നിന്നോര്‍മ്മയും
കൂട്ടിരിപ്പൂ വീണ്ടും ഒരു ഡിസംബറിന്‍ രാത്രിയില്‍
ഓര്‍മ്മയുണ്ടോ, പ്രിയസഖി കാതറൈന്‍?

പ്രണയിനീ, നമ്മളീപ്പുഴയുടെയക്കരെ
മറ്റൊരു രാവിലേകാന്തമാം സ്വപ്നസൌധം പണിഞ്ഞതും
അന്യോന്യം ഗാഢഗാഢം പുണര്‍ന്നതും,
വേപഥു പൂണ്ടതും
പുതുഹിമധൂളിയില്‍ കുളിര്‍ന്നതും
“ആഹാ വിന്റര്‍“ എന്നാര്‍ത്തതും
നമ്മളല്ലയോ

പ്രണയിനി കാതറൈന്‍,
എന്തുകൊണ്ടെന്നടുത്തില്ലനീയിന്നെന്ന
ചോദ്യമൊരിക്കലും ചോദിക്കയില്ല ഞാന്‍
എങ്കിലും,
“എന്തുകൊണ്ടവള്‍ എന്‍ദൈവമേ ദൈവമേ“
എന്നാര്‍ക്കുന്നു നിഷ്ഫലം ഹൃത്തടം.

ഹൃദയം പണ്ടേ നിലച്ചുപോയ് ഓമലേ,
മോഹമുദ്ഗരം തല്ലും താളം കേള്‍പ്പുതാന്‍ നിരന്തരം.
പ്രിയസഖി കാതറൈന്‍, ഞാനോര്‍ക്കുന്നു നിന്നെ
വരുസഖി, വന്നെന്‍ കൈ പിടിക്കുക
ഗാഢം പുണരുക
എന്നെയീ കാണാക്കയം കടത്തുക

Sunday, October 21, 2007

തിരിച്ചു വരവ്

പുനരര്‍പ്പിതം ജീവിതം
ഏകാന്തധന്യം നിമിഷം

പ്രണയിനി കാതറൈന്‍,
നീയിന്നറിയുകയില്ലീ കാതരന്‍ രമണനെ

മാഞ്ഞുപോയ് നഗരവും നിലാവും
നിശ്ശബ്ദ സ്പര്‍ശവും നിശയും വിലാപവും
നിന്‍ സ്നിഗ്ധ മാധുര്യമൂറുന്നൊരോര്‍മ്മയും

മായാത്ത മറയാത്ത പ്രണയം നിറച്ചൊരെന്‍ കാരവന്‍
അയ്യോ! മറഞ്ഞുപോയ് ഏകാന്തമാം മരുഭൂവില്‍.
പ്രണയനൂല്‍ നൂറ്റു ഞാന്‍ തീര്‍ത്തൊരാകംബളം
തൊടുകില്ലൊരിക്കലും നിന്‍ പാദപങ്കജം.
അണിയില്ലൊരിയ്ക്കലും നീ,യെന്‍
ഹൃദയതാപം പഴുപ്പിച്ച കങ്കണം.


എങ്കിലും ഞാനെത്തുന്നു, പ്രണയിനി കാതറൈന്‍.
ഞാനെത്തുന്നിതാ
നിന്‍
നിറമാര്‍ന്നൊരാച്ചെറുചിരികാണുവാന്‍
ചെറുവിരലൊന്നുതൊട്ടുതലോടുവാന്‍
നഷ്ടജീവിതം വീണ്ടും
നിന്‍ സ്നേഹത്തളിര്‍മഴയാല്‍നനയ്ക്കുവാന്‍

പ്രണയിനി കാതറൈന്‍,
ചിരിക്കൂ - മെല്ലെയാ സ്മരണകളെന്നില്‍ പുലരട്ടെ നിശ്ചയം
ചിരിക്കൂ - മെല്ലെ ഞാന്‍ എന്നെയൊന്നൊര്‍ത്തിടട്ടെ.

Saturday, October 20, 2007

ഓം ഹരിശ്രീ ഗണപതയേ നമ:

Friday, October 19, 2007

Where is London?


Right now, I am sitting in my small apartment in South India, watching the intermittent rain that stops us from just getting out and enjoy our free day. The month of Thulam is up and we are expecting heavy rains with blitzkrieg. But this rain is nothing but a bother. No enjoyment. But still, the day is perfect to listen to the silky voice of Hariharan and Chithra. Have you listened to the album "Malhar"? You should, if you are a fan of slow, melodious tunes.

But that was not the topic of the day. I was supposed to be in London this very moment. An official invitation is received last week to reach London within a week's time. Where is the Visa? No visa. Had to apply for one. Where is the necessary documents? They had to come from UK. Waiting. But that was amusing. And I made a discovery in the process of applying for a UK Visa: It is not just the Indian government agencies that dis-informs you regarding various matters. Search the web regarding the size of photograph to be used while applying for a UK visa. 45mm x 35mm. Even in the application forms available from VFS websites(who is the British High Commission's Commercial Partner) stipulates this measurement. But the whole lot of photolabs who specializes for this kind of photography knows better. They advice you to take a 50mm x 50mm size photo. And , they are right. It should be 50mm x 50mm with only white background.
Now again waiting. If everything goes well, coming weekend, I HAVE TO go to UK. With a very low allowance, which I am afraid won't help me much while in UK.

Thursday, October 4, 2007

ഞാന്‍ എന്താ ഇങ്ങനെ?

അറിയില്ല. എത്ര നാളായി ഈ ബ്ലോഗ് ശരിയാക്കണം ശരിയാക്കണം എന്നു വിചാരിക്കുന്നു. മലയാളം ആയാലും ഇങ്ഗ്ലിഷ് ആയാലും, എന്തെങ്കിലും എഴുതുക. ആരു കാണാനാ? ആരെങ്കിലും നല്ലതു പറയുമോ?
കാര്യം അതാണ്‍. അംഗീകാരം എന്ന സാധനം. അതില്ലേ, ഒന്നും നേരാം വണ്ണം നടക്കില്ല. പക്ഷേ, അംഗീകാരം വിടു. കേവലം അനശ്വരതയിലേക്കുള്ള ആദ്യപടിയായി ഒരു ബ്ലോഗിനെ കാണാമോ? എന്നു ചോദിച്ചാല്‍, പറ്റുമായിരിക്കും. ശ്രമിച്ചു നോക്കാം. ആരെയും ബോധിപ്പിക്കേണ്ടല്ലോ.