Showing posts with label ഫൈസ് അഹമ്മദ് ഫൈസ് കവിത തര്‍ജ്ജമ. Show all posts
Showing posts with label ഫൈസ് അഹമ്മദ് ഫൈസ് കവിത തര്‍ജ്ജമ. Show all posts

Monday, December 15, 2008

പറയുക, എന്താണെങ്കിലും

പറയുകയെന്തെങ്കിലും പ്രിയസഖി,
പ്രണയം ചുവപ്പിച്ച നിന്‍ ചുണ്ടുകളിപ്പൊഴും
സ്വതന്ത്രങ്ങള്‍ തന്നെയല്ലയോ!

പറയുകയെന്തെങ്കിലും
കോമളപദാവലീസമ്പുഷ്ടമായൊരാ ജിഹ്വ
ഇന്നിപ്പൊഴും നിന്റ്റേതു തന്നെസ്സഖി.

കോമളം അംഗലാവണ്യമിപ്പൊഴും നിന്‍ സ്വന്തം
മുഴങ്ങട്ടെ നിന്‍ സ്വരം,
നിന്‍ ജീവിതം നിനക്കു സ്വന്തമാണിപ്പൊഴും.

ആലയില്‍ ചുവക്കുന്ന ലോഹവും
തിളയ്ക്കുന്ന ജ്വാലയും കണ്ടുവോ?
ബന്ധനമൊക്കെയും തകറ്ന്നുതുടങ്ങുന്നു.

പറയുകയെന്തെങ്കിലും,
നശ്വര ശരീരത്തിന്നവസാനത്തിന്‍ മുന്‍പിലുള്ളൊരീ
നിമിഷങ്ങള്‍ ധാരാളമാണെന്‍ സഖേ.

സത്യമിപ്പൊഴും നിത്യജീവനാണു‍
അതിനാല്‍ പറയുക
പറയേണ്ടൊരാ‍ നിന്‍ വാക്കുകള്‍

*****
ഇത് ഫൈസിന്റ്റെ ‘ബോല്‘‍ എന്ന കവിത വായിച്ചപ്പോള്‍, അതിന്റ്റെ ഒരു തോന്ന്യവാസം തര്‍ജ്ജമയാണു. അദ്ദേഹത്തിന്റ്റേതു വിപ്ലവം നിറഞ്ഞ വരികളാണെന്നു തോന്നുന്നു. ഞാനതില്‍ വേറുതെ വിഷം ചേര്‍ത്തു.
ഫൈസിനെ കുറിച്ചു കൂടുതല്‍ ഇവിടെ.
അദ്ദേഹത്തിന്റ്റെ കവിതകള്‍ ഇവിടെ.